Monday, July 1, 2013

ABCD - അമേരിക്കൻ ബോയ്സിന്റെ ചുറ്റിക്കളിയും ഡാൻസും

സിനിമയെ കുറിച്ച് യാതൊരു വിധ ABCDയും  മനസ്സിൽ സൂക്ഷിക്കാത്ത  മനുഷ്യന്മാർ ഈ ലോകത്തുണ്ടാകുമോ? ഉണ്ടെങ്കിൽ അവർക്ക് മാത്രമാണ് ABCD എന്ന സിനിമ പുതുമ സമ്മാനിക്കുന്നത്. അല്ലാത്തവരെ സംബന്ധിച്ചിടത്ത് സിനിമയുടെ കഥയും തിരക്കഥയും  മറ്റുമെല്ലാം ക്ലീഷേയിൽ പൊതിഞ്ഞ ഒരു സാധാരണ വിഭവം മാത്രം. പ്രത്യേകിച്ച് വലിയൊരു കഥാ ഉദ്ദേശ്യം ഇല്ലാത്ത സിനിമയാണെങ്കിലും ABCD പ്രേക്ഷകന്  പൂർണമായൊരു നിരാശ സമ്മാനിക്കുന്നില്ല. ബെസ്റ്റ് ആക്ടറിനു ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന സിനിമ എന്ന നിലക്ക് ABCD തുടക്കത്തിലേ ശ്രദ്ധയാകർഷിച്ചിരുന്നുവെങ്കിലും  എന്ത് കൊണ്ടോ ബെസ്റ്റ് ആക്ടർ സിനിമയുടെ ഗ്രാഫിനോളം ഉയരാൻ ABCDക്ക് സാധിച്ചിട്ടില്ല. അതിന്റെ പ്രധാന കാരണം സിനിമക്ക് വേണ്ടി മാർട്ടിൻ തിരഞ്ഞെടുത്ത സൂരജ്-നീരജ് ടീമിന്റെ  ക്ലീഷേ കഥ തന്നെയാണ്. അതേ സമയം നർമ മുഹൂർത്തങ്ങൾ കോർത്തിണക്കി കൊണ്ട് സാമാന്യം രസകരമായൊരു  തിരക്കഥയൊരുക്കാൻ സൂരജ്- നീരജ്, മാർട്ടിൻ പ്രക്കാട്ട്, നവീൻ ഭാസ്ക്കർ കൂട്ട് കെട്ടിന് സാധിച്ചിട്ടുണ്ട്. 

രണ്ടേ മുക്കാൽ മണിക്കൂറോളം ദൈർഘ്യമുള്ള സിനിമ  പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം മുഷിവാണ് എന്നിരിക്കെ സാധാരണക്കാരായ  കുടുംബ സദസ്സുകൾക്ക്  അശ്ലീലമെന്ന് തോന്നാവുന്ന   പല  സംഭാഷണങ്ങളും രംഗങ്ങളും സിനിമയിൽ പലയിടങ്ങളിലായി കടന്നു വരുന്നുണ്ട്. സിനിമയുടെ പ്രമേയം അനുശാസിക്കുന്ന സ്വാഭാവികമായ കഥ പറച്ചിലിന് അതെല്ലാം ആവശ്യമായിരുന്നു എന്ന് വേണമെങ്കിൽ വാദിക്കാം. എന്നാലും  ഈ അടുത്ത കാലത്ത് ഇറങ്ങിയ പയ്യൻസ് സിനിമകളിലെല്ലാം ഈ ഒരു രീതി പ്രകടമാണ് എന്ന് പറയാതെ വയ്യ. കിളി പോയി എന്ന സിനിമയിലായിരുന്നു അതേറ്റവും കൂടുതൽ പ്രകടമാക്കപ്പെട്ടത് എന്ന് തോന്നുന്നു. പുതിയ തല മുറയിലെ പിള്ളേർക്ക് കള്ളും കഞ്ചാവും പെണ്ണും ജീവിതത്തിന്റെ ഭാഗമാണ്, അതിൽ യാതൊരു തെറ്റുമില്ല എന്ന് പറയാതെ പറയുന്ന ദൌത്യമാണ് 'കിളി പോയി' സിനിമക്ക് ഉണ്ടായിരുന്നത് എങ്കിൽ ABCDക്ക് പറയാനുള്ളത് ന്യൂ ജനറേഷൻ പിള്ളേരുടെ ആർഭാട ജീവിതവും അതിനിടയിലെ പൊരുത്തക്കേടുകളെ കുറിച്ചാണ്. അത് കൊണ്ട് തന്നെ സിനിമ കാണുന്ന പ്രേക്ഷകന് "അയ്യേ" എന്നൊരു അതിശയോക്തി പറയേണ്ട വിഷയമേ വരുന്നില്ല. 

അമേരിക്കയിലെ അടിച്ചു പൊളിച്ചുള്ള ജീവിത രീതിയിലും, ധൂർത്തിലും സദാ മുങ്ങി കുളിക്കാൻ ഇഷ്ട്ടപ്പെടുന്നവനും സ്വന്തം ജീവിതത്തോടു യാതൊരു വിധത്തിലുമുള്ള ഉത്തരവാദിത്തമില്ലാത്തവനുമാണ്   കഥാ നായകനായ  ജോണ്‍സ് ഐസക് (ദുൽഖർ സൽമാൻ). നായകന്റെ എല്ലാ വിധ താന്തോന്നിത്തരങ്ങൾക്കും കൂട്ടായി തുടക്കം മുതൽ ഒടുക്കം വരെ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന മറ്റൊരു കഥാപാത്രമാണ് സുഹൃത്തും ബന്ധുവുമായ കോരയുടേത് (ജേക്കബ് ഗ്രിഗറി). ന്യൂയോർക്കിൽ അറിയപ്പെടുന്ന വ്യവസായിയും കോടീശ്വരനുമായ  ഐസക്കിന്റെ  (ലാലു അലക്സ്) മൂത്ത മകൻ എന്ന മേൽവിലാസമാണ് കഥാനായന്കന്റെ ധൂർത്തിന് ആധാരം എന്നറിഞ്ഞിട്ടും അപ്പനായ ഐസക്കിന് മകനെ നേർവഴിക്ക് നയിക്കാനോ അവന്റെ ജീവിതരീതിയിൽ വേണ്ട മാറ്റങ്ങൾ വരുത്താനോ  സാധിച്ചിരുന്നില്ല. ന്യൂയോർക്കിലെ  പബ്ബിൽ വച്ചുണ്ടാകുന്ന ഒരു ചെറിയ അടിപിടിയെ തുടർന്ന് നായകനും കൂട്ടുകാരനും ജയിലിൽ കിടക്കേണ്ടി വരുന്നുണ്ട്.  ഈ സംഭവമാണ്കഥയുടെ ഗതിയെ മാറ്റുന്നതും. അടിപിടിയെ തുടർന്നുണ്ടാകുന്ന ചില ചില്ലറ പ്രശ്നങ്ങളെ സിനിമയിൽ ഊതി പെരുപ്പിച്ചു കാണിക്കുന്നതിൽ കൂടി  സംവിധായകൻ കഥാഗതിയെ  നിർബന്ധ ബുദ്ധിയോടെ ഇന്ത്യയിലേക്ക് തിരിച്ചു വിടുന്നു. ഒരു മാസത്തേക്ക് മറ്റെവിടെക്കെങ്കിലും മാറി നിൽക്കാൻ പറയുമ്പോഴും നായകന് ഇന്ത്യ എന്നോ കേരളമെന്നോ ചിന്തയിൽ പോലും വരുന്നില്ല. അതെ സമയം കോരയുടെ ചില സ്വപ്ന ചിന്തകൾ നായകനെ കേരളത്തിലേക്ക് പോകാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. കേരളം എന്ന സ്വപ്ന ലോകത്തേക്ക് ധൂർത്തിന്റെ മറ്റൊരു മുഖവുമായി വന്നിറങ്ങുന്ന ജോണ്‍ - കോര മാർക്ക് തുടക്കത്തിൽ തന്നെ പല കല്ല്‌ കടിയും നേരിടേണ്ടി വരുന്നു. സിനിമയുടെ പിന്നീടുള്ള രംഗങ്ങളിൽ അത് കൂടുതൽ മൂർദ്ധനീയ  അവസ്ഥയിലെത്തുന്നുമുണ്ട്. മകനും കൂട്ടുകാരനും ജീവിതം എന്താണെന്ന് പഠിക്കട്ടെ എന്ന് കരുതി ഐസക് ഉണ്ടാക്കിയെടുത്ത വലയിൽ ജോണ്‍ കോരമാർ നന്നായി തന്നെ കുടുങ്ങി എന്ന് പറയാം. ജോണ്‍ - കോരമാർ പുതിയ ജീവിത സാഹചര്യങ്ങളെ എങ്ങിനെ നേരിടും, ഐസക്കിന്റെ ആഗ്രഹം പോലെ അവർ പുതിയൊരു വ്യക്തിത്വവുമായി അമേരിക്കയിലേക്ക് മടങ്ങുമോ തുടങ്ങീ ചോദ്യങ്ങളുമായാണ് സിനിമ പിന്നീട് മുന്നോട്ട് പോകുന്നത്. 

സ്വന്തം കാലിൽ നിൽക്കാൻ ത്രാണിയില്ലാത്ത മക്കളെ നന്നാക്കാൻ കാലങ്ങളായി ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന  അപ്പന്മാരെ  കുറിച്ച് നമ്മൾ ഒരുപാട് കണ്ടിട്ടും കേട്ടിട്ടുമുണ്ട്. 'വീണ്ടും ചില വീട്ടുകാര്യങ്ങളിലെ'  റോയിയെന്ന  (ജയറാം) മകനെ നന്നാക്കാൻ ജീവിത നാടകം കളിക്കേണ്ടി വരുന്ന അപ്പനായ കൊച്ചുതോമയും  (തിലകൻ), വിനോദയാത്രയിലെ ഉത്തരവാദിത്ത ബോധമില്ലാത്ത വിനോദിനെ (ദിലീപ്) ജീവിതം പഠിക്കാൻ വേണ്ടി അളിയനായ ഷാജിയുടെ (മുകേഷ്) അടുത്തേക്ക്‌ പറഞ്ഞു വിടുന്ന അച്ഛനുമെല്ലാം ഈ കൂട്ടത്തിൽ പെടുന്നവരാണ് . ഈ മക്കളെല്ലാം ഒരു ഘട്ടത്തിൽ സ്വന്തം ജീവിതത്തെ തിരിച്ചറിയുകയും നന്നാകുകയും ചെയ്യുന്നുണ്ടിരിക്കെ ABCDയിലെ നായകനും കൂട്ടുകാരനും  സിനിമ അവസാനിക്കുമ്പോഴും കാര്യമായൊരു മാറ്റം സംഭവിച്ചു എന്ന് പറയാൻ പറ്റില്ല. കാരണം ജോണ്‍- കോരമാർ ആ ടൈപ്പ് അല്ല എന്നത് തന്നെ. 

കേരളത്തിലെ താമസവും പഠിത്തവുമെല്ലാം  ജോണ്‍ - കോരമാർക്ക് മന പ്രയാസങ്ങൾ മാത്രമേ ഉണ്ടാക്കി കൊടുത്തിട്ടുള്ളൂ എന്ന കാരണം   കൊണ്ട് തന്നെ ഏതു വിധേനയും   അമേരിക്കയിലോട്ടു തിരിച്ചു  പോകണം എന്നൊരു  ലക്ഷ്യം മാത്രമെ അവർക്കുള്ളൂ.  ഉദ്ദേശ്യ ലക്ഷ്യം അതൊന്നു മാത്രമെങ്കിലും ആനുകാലിക രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളിലെല്ലാം ഭാഗികമായെങ്കിലും ഇവരെ ഇടപെടുത്താൻ തിരക്കഥാകൃത്തുക്കൾ ശ്രമിച്ചിരിക്കുന്നു. സാധാരണക്കാരന് ഇന്നാട്ടിൽ ജീവിക്കാൻ ദിവസം 28 രൂപാ മതി എന്ന വിവാദ  പ്രസ്താവന സിനിമയിൽ പ്രതിപാദിക്കുകയും പിന്നീട്  ജോണ്‍ -കോരമാരുടെ ശരാ ശരി ജീവിത ചെലവ് വെളിപ്പെടുത്തി കൊണ്ട് ആ സിദ്ധാന്തം തെറ്റാണെന്ന് തെളിയിക്കാനും  സിനിമക്ക് സാധിക്കുന്നു. മന്ത്രി പുത്രന്റെ സ്വാശ്രയ കോളേജും, ഉപ തിരഞ്ഞെടുപ്പും, വീട് കുടിയിറക്കപ്പെട്ട പാവങ്ങളുടെ സമരവും , മാവോയിസ്റ്റ് പ്രവർത്തകരുടെ സാന്നിദ്ധ്യവും, ജോണ്‍ കോരമാരുടെ  തുടർന്നുണ്ടാകുന്ന ഇടപെടലുകളിൽ സംഭവിക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വവും എന്നിങ്ങനെ സിനിമ അതിന്റെ അവസാന ഭാഗങ്ങളിൽ മറ്റൊരു തലത്തിലേക്ക് പോകാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഗൌരവകരമായൊരു സമീപനം എവിടെയും ഉണ്ടാകുന്നില്ല. അങ്ങിനെയൊരു ലക്ഷ്യം സിനിമക്കുണ്ടായിരുന്നെങ്കിൽ  ഒരു പക്ഷെ ഉസ്താദ് ഹോട്ടലിലെ ദുൽഖർ സൽമാന്റെ ഫൌസി എന്ന കഥാപാത്രത്തിന് കിട്ടിയ പോലുള്ള ചില സാമൂഹിക തിരിച്ചറിവുകൾ ABCD യിലെ ജോണ്‍ - കോരമാർക്കും അവരിലൂടെ പ്രേക്ഷകർക്കും ലഭിക്കുമായിരുന്നു. പക്ഷെ അതിനിട കൊടുക്കാതെ ജോണിലും കോരയിലും തുടങ്ങി അവരിൽ തന്നെ സിനിമ അവസാനിക്കുന്നു . 

'ജോണി മോനെ ജോണി..' എന്ന ഒരൊറ്റ ഗാനം കൊണ്ട് സിനിമക്ക് അനുയോജ്യമായൊരു മൂഡ്‌ സൃഷ്ട്ടിച്ചെടുക്കുന്നതിൽ ഗോപി സുന്ദർ വിജയിച്ചിട്ടുണ്ട്. BGM അത് പോലെ തന്നെ വ്യത്യസ്തവും ആകർഷണീയവുമായിരുന്നു. അതിൽ കൂടുതലായി സംഗീതത്തിന് ഈ സിനിമയിൽ വലിയ പ്രാധാന്യം ഇല്ല താനും.  ചാപ്പ കുരിശ്, ബ്യൂട്ടിഫുൾ, തട്ടത്തിൻ മറയത്ത്, പോപ്പിൻസ്‌, അയാളും ഞാനും തമ്മിൽ തുടങ്ങീ സിനിമകൾക്ക്‌ ശേഷം ജോമോൻ ടി. ജോണ്‍ ച്ഛായാഗ്രഹണം നിർവ്വഹിച്ച സിനിമയാണ് ABCD. മുൻ കാല സിനിമകളിലെ പോലെ അത്ര കണ്ട് ച്ഛായാഗ്രഹണ മികവ് പ്രകടമല്ലെങ്കിലും ജോമോന്റെ ച്ഛായാഗ്രഹണം  നിലവാരം പുലർത്തുന്നു. 

സിനിമയുടെ മറ്റു വശങ്ങൾ എന്തോ ആയിക്കോട്ടെ, സ്വത സിദ്ധമായ ഹാസ്യ പ്രകടന നിലവാരം കൊണ്ട് ദുൽഖർ സൽമാനും ഗ്രിഗറി ജേക്കബും പ്രക്ഷ മനസ്സിൽ നല്ലൊരു സ്ഥാനം പിടിച്ചു പറ്റുന്നുണ്ട് . ഒരർത്ഥത്തിൽ കോര തന്നെയാണ് സിനിമയിലെ പ്രധാന താരം. നായകൻ ചെയ്യുന്ന എന്ത് പ്രവർത്തിക്കും പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് രണ്ടാം സ്ഥാനം മാത്രം നേടാൻ അവകാശം കൊടുത്തിട്ടുള്ള സഹാനടന്മാർക്കിടയിൽ കോര നായകനോളം തന്നെ ഉയർന്നു നിൽക്കുന്നു. 

ആകെ മൊത്തം ടോട്ടൽ =  വലിയ പുതുമകൾ ഒന്നും അവകാശപ്പെടാനില്ലാത്ത, ന്യൂ ജനറേഷൻ കുരുത്തക്കേടുകളടങ്ങിയ തമാശകളെല്ലാം അടങ്ങിയ ഒരു സിനിമ.   നിരൂപക ചിന്ത ഒഴിവാക്കി കൊണ്ട് വലിയ ഗൌരവ ബോധമില്ലാതെ കാണാൻ തയ്യാറായാൽ ഒരു വട്ടം  കണ്ടിരിക്കാവുന്ന ഒരു entertainer സിനിമ തന്നെയാണ് ABCD.

*വിധി മാർക്ക്‌ = 6.5/10  
-pravin- 

16 comments:

  1. പഴകി പുളിച്ച കഥയും, ഗൌരവ ബോധമില്ലാത്ത തിരക്കഥയും,ഏകദേശം ആദ്യ സിനിമ പ്പോലെ തന്നെ പക്ഷേ കണ്ടിരിക്കാം. നോക്കാം സമയം വരട്ടെ .

    ReplyDelete
    Replies
    1. ആദ്യ സിനിമ പോരായ്മകളെ ഹൈ ലൈറ്റ് ചെയ്യാത്ത വിധം മനോഹരമായി ചിത്രീകരിച്ചിരുന്നു .. മോഹൻ മാഷ്‌ അഭിനയിക്കാൻ ഒരു ചാൻസ് ചോദിച്ചു കൊച്ചിയിലെത്തിയെങ്കിൽ ഇവിടെ ജോണ്‍- കോരമാർ കൊച്ചിയിൽ എത്തുന്നതും പോകുന്നതും പ്രത്യേകിച്ചൊരു കാര്യവുമില്ലാതെയാണ് എന്ന തലത്തിൽ അവതരിപ്പിച്ചത് ആണ് പ്രശ്നമായത്. ശക്തമായൊരു ഉദ്ദേശ്യവും കർത്തവ്യവും ഇല്ലാതെ പോയി .. എന്നാലും കണ്ടിരിക്കാം ..

      Delete
  2. പ്രത്യേകിച്ചും രണ്ടാം പകുതി. ഇറങ്ങിപ്പോയാലോ എന്നു വരെ ആലോചിച്ചതാ.

    ReplyDelete
    Replies
    1. ഹോ .. ഇറങ്ങി പോകാൻ മാത്രമൊക്കെ irritation തോന്നിയോ ? എന്തോ എനിക്കത്രക്കൊന്നും തോന്നിയില്ല.

      Delete
  3. എനിക്കൊരു സ്വകാര്യം ചോദിക്കാനുണ്ട്. ബ്ലോഗ്‌ ഡിസൈന്‍ ചെയ്തതാരാ? എന്റെ ബ്ലോഗിന്റെ പരിതാപകരമായ അവസ്ഥ ഒന്ന് മാറ്റാനാ.

    ReplyDelete
  4. http://bhraanthanchintha.blogspot.in/2013/06/aahaa-beautiful-che-dookli.html ഇതാ എന്റെ റിവ്യൂ

    ReplyDelete
  5. bullshit review...dis movie has lots of fun..WTF review...

    ReplyDelete
    Replies
    1. Thank you .. ഈ സിനിമയിൽ തമാശയില്ല എന്ന് ഞാൻ എവിടേലും പറഞ്ഞിട്ടുണ്ടോ ?

      Delete
  6. സിനിമ കണ്ടിട്ടില്ല. പ്രവീണിന്റെ നിരൂപണത്തോടൊപ്പം ചേര്‍ത്ത രണ്ട് വീഡിയോകളില്‍ ഒന്ന് എന്റെ സിസ്റ്റത്തില്‍ വര്‍ക്ക് ചെയ്യുന്നില്ല. കാര്യമായി ഒന്നും പ്രതിപാദിക്കാന്‍ ഇല്ലാത്തതുകൊണ്ടാവാം ഈ സിനിമയെക്കുറിച്ചുള്ള നിരൂപണത്തില്‍ നിന്ന് വ്യത്യസ്ഥമായ ഒന്നും കിട്ടിയതായി തോന്നിയില്ല. സിനിമയെ ആഴത്തിലേക്കിറങ്ങ് പഠിക്കുവാന്‍ ഒന്നുമില്ലാത്തത് എഴുത്തിലും നന്നായി പ്രകടമാണ്. വായിച്ചിടത്തോളം ഒരു നിരൂപണത്തിനുപോലും പ്രസക്തിയില്ലാത്ത സിനിമയാണ് ABCD എന്നു തോന്നി....

    ReplyDelete
    Replies
    1. ങേ .. വീഡിയോ വർക്ക് ആകുന്നുണ്ടല്ലോ പ്രദീപേട്ടാ .. ഹി ഹി ..പ്രദീപേട്ടൻ പറഞ്ഞ പോലെ ഒരു വിശദമായ റിവ്യൂ എഴുതാനുള്ള ഉള്ളടക്കമൊന്നും ഈ സിനിമക്ക് ഇല്ല . എന്നാലും കണ്ടു കഴിഞ്ഞപ്പോൾ എഴുതി എന്ന് മാത്രം ..വായനക്കും അഭിപ്രായത്തിനും ഒരായിരം നന്ദി പ്രദീപേട്ടാ

      Delete
  7. വായിച്ചു..
    സിനിമ കാണാന്‍ പറ്റില്ല.. കാരണം ഇവിടെ കിട്ടില്ലലോ..

    ReplyDelete
    Replies
    1. നന്നായി ...ആഫ്രിക്ക എന്താ ഇങ്ങനെ

      Delete
  8. പുതിയ കുപ്പിയില്‍ പഴയ വീഞ്ഞോഴിക്കുന്നത് സിനിമയില്‍ സ്ഥിരം ഏര്‍പ്പാടല്ലേ. പക്ഷെ ചിലര്‍ അവതരണ ശൈലി കൊണ്ടു രക്ഷപ്പെടും. ഇതില്‍ അതും ഉണ്ടായില്ല എന്ന് എഴുത്തില്‍ നിന്നും മനസ്സിലായി

    ReplyDelete
    Replies
    1. എന്നാലും കണ്ടിരിക്കാം ട്ടോ ... അത്രക്കും ബോറെന്നു വിശേഷിപ്പിക്കാൻ ആകില്ല ..

      Delete
  9. അത്രക്ക് ബോറണോ മാഷെ ഈ പടം? :) ഇന്നലെയാ കണ്ടത് ട്ടോ. നേരത്തെ തന്നെ റിവ്യൂ വായിച്ചിരുന്നു -എങ്കിലും അഭിപ്രായം ഇപ്പോഴാ ഇടുന്നെ! സത്യം പറയാമല്ലോ -എനിക്ക് അത്ര ബോറായിട്ടു തോന്നീല്ല (കിളി പോയി, നീ കോ ഞാ ചാ ഒകെ വെച്ച് നോക്കിയാല്‍ വളരെ നല്ല പടം ! ). പിന്നെ പ്രവി കാണാത്ത തലത്തില്‍ ആകാം ചിലപ്പോ ഞാനിത് കണ്ടിട്ടുണ്ടാകുക. ഒന്ന് രണ്ടു ഉദാഹരണം - പബ്ബിലെ അടിപിടി കഴിഞ്ഞുള്ള സീരിയസ് ഇഷ്യൂസ് എനിക്ക് അസ്വാഭാവികത തോന്നിയില്ല :).
    മറ്റൊരു വാര്‍ത്ത വായിച്ചതും ഈ ചിത്രം കണ്ടപ്പോള്‍ ഓര്‍മ്മ വന്നു -പ്രവീണ്‍ വായിച്ചിട്ടുണ്ടോ എന്നറിയില്ല , രണ്ട് "അമേരിക്കന്‍ ബോണ്‍ " മല്ലുസ് കുറച്ചു നാളുകള്‍ക്ക് മുന്പ് കൊച്ചിയില്‍ വന്നു താമസിച്ചിരുന്നു .കേരളത്തിലെ ജീവിത രീതികള്‍ അറിയാന്‍. അവരെ കുറിച്ച് ഒരു ലേഖനം വായിച്ചിരുന്നു ഞാന്‍ - എന്‍റെ ഊഹം ആ കഥ ആയിരിക്കണം ഇതിന്റെ ത്രെഡ് എന്നാണു :) .

    ReplyDelete
    Replies
    1. ഈ സിനിമ പരമ ബോർ ആണെന്ന അഭിപ്രായം എനിക്കുമില്ല. പറയാനുള്ളത്‌ പറഞ്ഞെന്നു മാത്രം ,, കണ്ടിരിക്കാം ..

      Delete