Saturday, March 30, 2013

Vatthikuchi


ഒരാൾ കൊല്ലപ്പെടാൻ ഒരു കാരണം ഉണ്ടായിരിക്കാം. പക്ഷെ, ഒരാളെ കൊല്ലാൻ തീരുമാനിക്കാൻ മൂന്നു പേർക്ക് മൂന്നു കാരണങ്ങൾ ഉണ്ടെങ്കിലോ ? Vathikuchi  സിനിമയിലെ നായകനായ ശക്തി (ധിലേബൻ) അഭിമുഖീകരിക്കുന്ന പ്രശ്നവും ഇതാണ്. മൂന്നു വ്യത്യസ്ത കാരണങ്ങളാൽ മൂന്നു വ്യത്യസ്ത സംഘങ്ങൾ  ശക്തിയെ കൊല്ലാൻ തീരുമാനിക്കുന്നു. എന്താണ് ആ മൂന്നു കാരണങ്ങൾ? ആരൊക്കെയാണ് ശക്തിയെ കൊല്ലാൻ ആഗ്രഹിക്കുന്നവർ തുടങ്ങീ ചോദ്യങ്ങൾക്കുള്ള രംഗ വിശദീകരണങ്ങളുമായാണ് സിനിമ മുന്നോട്ടു നീങ്ങുന്നത്‌. 

നവാഗതനായ കിൻസ്ലിൻ കഥയും തിരക്കഥയുമെഴുതി  സംവിധാനം ചെയ്ത Vathikuchi യുടെ  നിർമാണ ചിലവ് വഹിച്ചിരിക്കുന്നത് നമുക്ക് സുപരിചിതനും പ്രിയനുമായ സംവിധായകൻ  എ . ആർ മുരുഗ ദോസ്  ആണ് .  

 ഒരു പ്രാന്ത പ്രദേശത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയായിട്ടു കൂടി ഒരു സാധാരണ പ്രേക്ഷകനെ ത്രില്ലടിപ്പിക്കാൻ വേണ്ട ചേരുവകൾ ചേർക്കാൻ സംവിധയകൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ അതിലെല്ലാം തന്നെ ഒരു ആവറേജ് നിലവാരത്തിൽ മാത്രമേ സംവിധായകൻ വിജയിച്ചിട്ടുള്ളൂ എന്ന് പറയുന്നതാകും ശരി. ഉള്ളതിൽ വച്ച് മികവ് തോന്നിച്ചത് സിനിമയുടെ പ്രമേയവും, മറ്റു ആക്ഷൻ രംഗങ്ങളുമാണ്.  അഭിനേതാക്കളുടെ പ്രകടന നിലവാരത്തെ കുറിച്ച് വിശിഷ്യാ ഒന്നും തന്നെ പറയാനില്ലാത്ത സിനിമയാണ് Vathikuchi. 

ആകെ മൊത്തം ടോട്ടൽ = ഒരു ആക്ഷൻ ത്രില്ലർ സിനിമ എന്ന ലേബലിൽ ചുമ്മാ കാണാവുന്ന സിനിമയാണ് . 

* വിധി മാർക്ക്‌ = 5/10 

- pravin- 

6 comments:

  1. ഈ അഞ്ച്മാർക്ക് സിനിമ കൊള്ളാം അല്ലേ

    ReplyDelete
    Replies
    1. ഹി ഹി .. അഞ്ചു മാർക്ക്‌ സിനിമയോ ?

      Delete
  2. എവിടെ ? തപ്പി നോക്കിയട്ടു കിട്ടിയില്ല പിന്നെ ആ വിഷമം തീര്‍ക്കാന്‍ മൌനരാഗം (മണിരത്നം മാജിക്‌ )കണ്ടു :) എന്റെ ഭാഗ്യത്തിന് കടലുകണ്ടില്ല അല്ലെങ്കില്‍ മുങ്ങി ചത്തേനെ

    ReplyDelete
    Replies
    1. ങേ .. മൌന രാഗവും ഇതും തമ്മിൽ എന്ത് ബന്ധം ?

      Delete
  3. അഞ്ച് മാര്‍ക്കിനു മേലോട്ടുള്ള സിനിമ മാത്രമേ കാണുന്നുള്ളു ഞാന്‍

    ReplyDelete
    Replies
    1. അപ്പൊ പിന്നെ കാണണ്ട ട്ടോ .. ഹി ഹി ..

      Delete